നിറങ്ങള്‍



നിറങ്ങള്‍   എന്‍റെ  കുട്ടുകാരാണ്.  ആകാശത്തിന്റെ അനന്തതയില്‍  വരച്ചു  ചേര്‍ത്ത   എല്ലാ നിറങ്ങളും എനിക്കിഷ്ടമാണ് , കടലിന്‍റെ   ആഴങ്ങളില്‍  ഒളിപ്പിച്ചു  വച്ച  നിറങ്ങളും   എനിക്കിഷ്ടമാണ്,  എനിക്ക്  ചുറ്റും  പൂക്കളും  പൂമ്പാറ്റകളും   പക്ഷികളും  മരങ്ങളും  പങ്കിട്ടെടുത്ത  നിറങ്ങളും   എനിക്കിഷ്ടമാണ്, എന്തിനേറെ      എന്നെ  വെറും   കാഴ്ച്ചക്കാരിയാക്കി  നിര്‍ത്തി  കടന്നു  പോകുന്ന  ഓരോ  നിമിഷങ്ങള്‍ക്കും   എത്രയെത്ര  നിറങ്ങള്‍  പകര്‍ന്നു  കൊടുത്തിരിക്കുന്നു .രൂപങ്ങള്‍   എപ്പോഴും  എന്നെ  വിഡ്ഢിയായ  ഒരു  ആസ്വാധകയാക്കി    മാറ്റി     നിര്‍ത്തിയിട്ടേ     ഉള്ളൂ  എന്നാല്‍  ഈ  നിറങ്ങളുടെ  വശ്യത  എന്നും  എന്നെ  ആകര്‍ഷിച്ചിട്ടുണ്ട്.  ഈ  രുപങ്ങളത്രയും   കാഴ്ചക്കാര്‍ക്ക്  വേണ്ടി  മാത്രമാണ്  എന്നാല്‍  ഈ   നിറങ്ങളോ  ഇവക്ക്  ആത്മാവുണ്ട്,  കൃത്യമായ  ദൂരത്തില്‍  രൂപങ്ങളെന്നെ  വലം   വക്കും   അവയ്ക്ക്  എഴുതി  തിട്ടപെടുത്തിയ  വേഷങ്ങള്‍  എന്‍റെ    മുന്നില്‍   ആടി  തീര്‍ക്കാനുണ്ട്  പക്ഷെ  അടുക്കും  തോറും  ഇവയെന്നെ  വര്‍ണങ്ങളുടെ  ലോകത്തേക്ക് കൊണ്ട് പോകും. എത്രയെത്ര  വര്‍ണങ്ങള്‍ ആണിവിടെ പച്ചയെന്നോ  ചുവപ്പെന്നോ  പേരെടുത്തു  വിളിക്കാന്‍  പലപ്പോഴും  ഞാന്‍  പ്രയാസപ്പെടുന്നു. ചില  നിറങ്ങള്‍ക്ക്   തീഷ്ണത  കൂടുതലാണ്  എന്നാല്‍  ചിലത്  മങ്ങിയിരിക്കുന്നു; ചിലത്  മറ്റു   നിറങ്ങളോട്    കൂടി  ചേര്‍ന്നും;  ചിലതിനെ  മാറ്റി   നിര്‍ത്തിയും  ഉണ്ടായവയാണ് . എന്നാല്‍  ഒരു  നിറം  പോലും  എന്നെ  തളര്‍ത്തിയില്ല. ഈ  പ്രപഞ്ചത്തെ  അത്രയും  അളക്കാന്‍  പോന്നതെന്നു  അഹങ്കരിക്കുന്ന   കണ്ണുകള്‍ , ഇവയെ  നിഷ്പ്രയാസം  ചതിക്കുന്ന  വെറും  തൊലി  നിറം  അല്ല  എന്‍റെ  നിറങ്ങള്‍ ! എന്‍റെ  നിറങ്ങള്‍  കഥകള്‍   പറയും , കഥകള്‍  പറയുന്ന  നിറങ്ങളുടെ   പിന്നില്‍  ഒളിപ്പിച്ചു  വച്ച  പാവം  മനുഷ്യജന്മങ്ങളാണ്    എനിക്ക്  ചുറ്റും.... എങ്കിലും  ഈ  നിറങ്ങളോട്     എനിക്ക്  പ്രിയമാണ്. 

BASIC WOOL ANIMAL MINIATURES - VERY FIRST TRY

Something I've always wanted to do, is to play around with wool and it's amazing artistic transformational capabilities. It just su...