മണ്ണില്‍ ആഴ്ത്തിയുറപ്പിച്ച വേരുകള്‍...
ഭുമിയുടെ ഗന്ധമത്രയും വാരി പൂശിയത് ഇവരാണ്
അവളുടെ എണ്ണമറ്റ കഥകള്‍ക്ക് കാതോര്‍ത്ത് ഇവരെന്നും
ഉണര്‍ന്നിരിക്കുന്നു....
അവളോ, ജീവവയുവും ജലവും ആഹാരവും പകര്‍ന്നു ഇവരെ
തന്‍റെ മാറോട് ചേര്‍ത്തിരിക്കുന്നു
അവളുടെ കഥകളില്‍ നിറഞ്ഞു നിന്ന ആകാശമത്രയും അവര്‍ക്ക്
ആവേശമായി...
ശുന്യതയില്‍ വര്‍ണങ്ങള്‍ നിറച്ച്; ഒരു മാന്ത്രിക വടി വീശി-
സ്വര്‍ണഗോളങ്ങള്‍ വാരി വിതറുന്ന ആകാശത്തെ അവര്‍ ആരാധിച്ചു...
ഭുമിയിലെക്കിറങ്ങിയ വേരുകള്‍ അവരെത്ര ദുര്‍ഭലരായിരുന്നു
മണ്ണിനോട് ചേര്‍ന്നവരുടെ ജീവന്‍റെ നാമ്പുകള്‍-
ഈ പ്രപഞ്ചത്തിന്‍റെ വിസ്മയക്കാഴ്ച്ചകളിലെക്ക് ഒരുങ്ങി..
ദുരങ്ങളെത്ര വര്‍ഷങ്ങളെത്ര ഉയരങ്ങളെത്രയെന്നു അവരറിഞ്ഞില്ല
വിശ്വചേതനയുടെ തുടിപ്പുകള്‍ അളന്ന്; ഭുമിയുടെ ആഴങ്ങളിലേക്ക് പടര്‍ന്ന്-
വിഹായസ്സിനു നേര്‍ക്ക് ഉയരാന്‍ തുടങ്ങിയ അവര്‍ അറിഞ്ഞു
മദ്ധ്യേ വിഹരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഒരു ലോകം.
നൈമിഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ഭീരുത്വം ധരിച്ച
ഒരു ജീവലോകം...
സമയത്തെ അടുക്കി കൂട്ടി, ഒരു വൃത്തത്തിനുള്ളില്‍ നെടുകെയും-
കുറുകെയും നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന ആ ലോകം
അവരെ അമ്പരപ്പിച്ചു.
വേഗമേറിയ ശബ്ദതരംഗങ്ങളുടെ ഒരു നിര്‍ഗ്ഗളപ്രവാഹം
അവിടെയെങ്ങും പ്രകടമാണ്...
ഒരു പക്ഷെ പ്രകാശത്തിനു മുന്‍പേ സഞ്ചരിച്ച് അവ -
ഈ ലോകത്തെ അന്ധമാക്കിയിരിക്കുന്നു!
ഭുമിയുടെ നിശബ്ധപ്രണയതിന്റെ വാഹകര്‍ ഇവരത്രേ, വൃക്ഷങ്ങള്‍
അവളുടെ ആത്മാവിലേക്ക് വേരോടിച്ച് ; ഉണ്മയുടെ സൗന്ദര്യത്തില്‍ ആറാടി-
ഈ പ്രകൃതിയെ ഒരുക്കിയ അധ്ഭുതപ്രതിഭാസങ്ങളാണ്
ഈ വൃക്ഷങ്ങള്‍...
ഇലകളിലും, പൂക്കളിലും, കായ്കളിലും ചേതോഹരങ്ങളായ -
വര്‍ണക്കൂട്ടുകള്‍ ചാലിച്ച്;
നീലവിഹയസ്സിലെക്ക് കണ്ണോടിച്ച്, അവര്‍ ഈ ഭുമിയെ മനോഹരിയായി-
ഒരുക്കി നിര്‍ത്തുന്നു...
ഒരു ചെറുകാറ്റിന്‍റെ ഓളങ്ങളില്‍ പോലും അവരുടെ സാനിദ്ധ്യം-
നിരന്തരം ഈ ലോകത്തെ അവര്‍ അറിയിച്ചിരിക്കുന്നു
പൂക്കളുടെ വര്‍ണങ്ങളത്രയും കടമെടുത്ത്-
തങ്ങളുടെ ചിറകുകളില്‍ വരച്ചു ചേര്‍ത്ത മാലാഖമാര്‍;
ഈ ചിത്രശലഭങ്ങള്‍...
ഇവരോട് ചേര്‍ന്ന് ജീവവയുവില്‍ പകര്‍ന്നിരിക്കുന്നു ഈ വിശ്വപ്രണയത്തെ..
പക്ഷികളോ, അവ മേഘങ്ങളിലേക്ക് ദൂതും പേറി പറന്നുയരുന്നു
ഒടുവില്‍ കാതങ്ങള്‍ക്കപ്പുറം ഒരു മേഘഗര്‍ജനം മുഴങ്ങിക്കെള്‍ക്കുമ്പോള്‍
ഭുമിയുടെ ഉള്തുടി അവയ്ക്കൊപ്പം ചെര്‍ന്നുണരുകയായി
ഇവിടെ ജനിക്കുന്നു... വേരുകളുടെ ഒരു തുടര്‍ക്കഥ....